ബംഗളൂരു: ധർമാരാം സെൻറ് തോമസ് ഫൊറോന സാന്തോം ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കന്താത്തെ 2017 കരോൾ ഗാനമത്സരത്തിൽ ബംഗളൂരു ഈസ്റ്റ്, സെൻറ് തോമസ് മഹായിടവക ഒന്നാം സമ്മാനം കരസ്ഥമാക്കി. ഹൊസൂർ റോഡ്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് രണ്ടാം സ്ഥാനവും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാ ചർച്ച് മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. പരിപാടിയോടനുബന്ധിച്ച് രാത്രി 8.30ന് പിന്നണിഗായിക ദലീമയും സംഘവും അവതരിപ്പിച്ച പ്രത്യേക സംഗീതപരിപാടിയും അരങ്ങേറി.
സെന്റ് മേരീസ് വാർഡ് ജേതാക്കൾ
ബംഗളൂരു: സുൽത്താൻപാളയ സെൻറ് അൽഫോൻസ ഫൊറോന ദേവാലയത്തിലെ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഡ് അടിസ്ഥാനത്തിൽ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ സെൻറ് മേരീസ് വാർഡ് ജേതാക്കളായി. സെൻറ് ജോസഫ്സ് വാർഡ് രണ്ടാം സമ്മാനവും സെൻറ് സെബാസ്റ്റ്യൻസ് വാർഡ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. വിജയികൾക്ക് വികാരി ഫാ. റോയി വട്ടക്കുന്നേൽ സിഎംഎഫ് സമ്മാനങ്ങൾ കൈമാറി.