ബംഗളൂരു: ഹുള്ളഹള്ളി ക്രൈസ്റ്റ് അക്കാഡമി ജൂണിയർ കോളജിൻറെ ആഭിമുഖ്യത്തിൽ ഹാൾവേ ഓഫ് പ്രോജക്ട് എക്സ്പോ (ഹോപ്) 2017 എന്ന പേരിൽ ഇൻറർ കോളജിയറ്റ് ശാസ്ത്രമേള സംഘടിപ്പിച്ചു. ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടന്ന മേള ഇൻഫോസിസ് വൈസ് ചെയർമാൻ പദ്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സർല ബിർള, ്രെകെസ്റ്റ് ജൂണിയർ കോളജ്, ന്യൂ ഹൊറൈസണ്‍ കോളജ്, ്രെകെസ്റ്റ് റസിഡൻഷ്യൽ കോളജ്, ജ്യോതിനിവാസ് കോളജ്, ജെയ്ൻ കോളജ്, വിജയ പിയു കോളജ് തുടങ്ങി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തു. ആറിന് നടന്ന സമാപന സമ്മേളനത്തിൽ പ്രീയൂണിവേഴ്സിറ്റി ബോർഡ് അസിസ്റ്റൻറ് ഡയറക്ടർ എച്ച്.വി. ഉഷാദേവി, മുൻ ഡിഡിപിയു വെങ്കടേശ്വരപ്പ എന്നിവർ വിശിഷ്ടാതിഥികളായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരാണ് മേളയിൽ വിധികർത്താക്കളായത്. ക്രൈസ്റ്റ് ജൂണിയർ കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ന്യൂ ഹൊറൈസണ്‍ പിയു കോളജ് റണ്ണറപ്പായി. ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ വീതം സമ്മാനിച്ചു.