+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥിയെത്തി

മൈസൂരു: മൈസൂരു രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിക്കും ആണ്‍കുഞ്ഞു പിറന്നു. ബംഗളൂരുവിൽ ബുധനാഴ്ച രാത്രിയോടെയ
മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥിയെത്തി
മൈസൂരു: മൈസൂരു രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിക്കും ആണ്‍കുഞ്ഞു പിറന്നു. ബംഗളൂരുവിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു കുഞ്ഞിന്‍റെ ജനനം. മൈസൂരുവിൽ ദസറ ആഘോഷങ്ങൾക്കുശേഷം യദുവീറും ത്രിഷികയും ബംഗളൂരുവിലായിരുന്നു താമസം.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു യദുവീറിന്‍റെയും ത്രിഷികയുടെയും വിവാഹം. അന്തരിച്ച മൈസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്‍റെ സഹോദരി ഗായത്രിദേവിയുടെ മകൾ ത്രിപുര സുന്ദരിയുടേയും സ്വരൂപ് ആനന്ദ്രാജ് അർസിന്‍റെയും മകനാണ് യദുവീർ.

യുഎസിലെ ബോസ്റ്റണ്‍ സർവകലാശാലയിൽ സാന്പത്തികശാസ്ത്ര ബിരുദ വിദ്യാർഥിയായ യദുവീർ ഗോപാൽരാജ് അർസിനെ 2015 ഫെബ്രുവരിയിൽ പ്രമോദ ദേവി ദത്തെടുക്കുകയും യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എന്നു പുനർനാമകരണം നടത്തുകയുമായിരുന്നു. 2013ൽ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്‍റെ മരണത്തെത്തുടർന്നായിരുന്നു ഇത്.

1610ൽ മൈസൂർ ഭരണാധികാരിയായിരുന്ന രാജാ വൊഡയാറിനെ റാണി അലമേലമ്മ ശപിച്ചതിനെത്തുടർന്നാണ് ഈ വംശത്തിലെ മിക്ക രാജാക്കന്മാർക്കും മക്കളുണ്ടാകാത്തതെന്നാണ് ഐതിഹ്യം. അലമേലമ്മയുടെ കൈവശമുണ്ടായിരുന്ന കൊട്ടാരംവക സ്വർണാഭരണങ്ങൾ രാജാ വൊഡയാർ ബലം പ്രയോഗിച്ചു വാങ്ങിയതിനെത്തുടർന്ന് ഇവർ കാവേരിയിൽ ചാടി മരിച്ചതായാണു കഥ.

ഈ ശാപത്തെത്തുടർന്നാണ് ഒന്നിടവിട്ട തലമുറകളിൽ പ്രത്യേകിച്ച് അനന്തരാവകാശികൾ ഇല്ലാത്തതെന്നാണു കഥ. അലമേലമ്മയുടെ ശാപം തീരാൻ രാജാ വൊഡയാർ മൈസൂരുവിൽ വിഗ്രഹം സ്ഥാപിച്ചിട്ടുപോലും ഫലം കണ്ടില്ല. ശാപം മാറ്റാൻ പ്രത്യേക പൂജകൾ വരെ ഓരോ തലമുറയും അനുഷ്ഠിച്ചു പോന്നിരുന്നു.