ബംഗളൂരു: ബംഗളൂരു മ്യൂസിക് കഫേയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ഈമാസം പത്തിന് കല്യാൺനഗറിലെ മ്യൂസിക് കഫേ സ്റ്റുഡിയോയിൽ നടക്കും. ബംഗളൂരുവിലെ വിവിധ ദേവാലയങ്ങളിലെ കരോൾ ഗ്രൂപ്പുകൾ പങ്കെടുക്കുന്ന പരിപാടി ക്രിസ്മസ് ദിനത്തിൽ പ്രമുഖ മലയാളം ചാനലിൽ സംപ്രേഷണം ചെയ്യും. കരോൾ ഗാനാലാപന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ബംഗളൂരു മ്യൂസിക് കഫേയുമായി ബന്ധപ്പെടുക. ഫോൺ: 9845234576.