ബംഗളൂരു: മാണ്ഡ്യ രൂപത മതബോധന കേന്ദ്രം വിശ്വാസപരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന ബൈബിൾ കലോത്സവത്തിന് ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ തുടക്കമായി. രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. രൂപതാ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ മഞ്ഞളി സിഎംഐ, കമ്മീഷൻ അംഗങ്ങളായ ഫാ. ജോർജ് മൈലാടൂർ, സിസ്റ്റർ സോളി മരിയ, മാത്യു മാളിയേക്കൽ, ജോസ് വേങ്ങത്തടം, ജയ്സണ്‍ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
രൂപതയിലെ 32 ഇടവകകളിൽ നിന്നുള്ള മൂവായിരത്തോളം കുട്ടികൾ ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഒന്‍പത് വേദികളിലായി നടന്ന മത്സരങ്ങളിൽ കേരളത്തിൽ നിന്നും ബംഗളൂരുവിൽ നിന്നുമായി 150 പേർ വിധികർത്താക്കളായി.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബംഗളൂരു യാക്കോബായ സിറിയൻ മെത്രാപ്പോലീത്ത പത്രോസ് മോർ ഒസ്താത്തിയോസ് മുഖ്യാതിഥിയായിരിക്കും. മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ അധ്യക്ഷനാകും. രൂപത ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ മഞ്ഞളി സിഎംഐ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി മാത്യു മാന്പ്ര, കൈക്കാരൻ ജോഫി ജോസ്, മതബോധന കമ്മീഷൻ അംഗങ്ങൾ എന്നിവർ പ്രസംഗിക്കും.
ബൈബിൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ഇടവകയ്ക്ക് പി.ടി. തോമസ് പുല്ലുകാലായിൽ മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന ഇടവകയ്ക്ക് ഏലിയാമ്മ ജേക്കബ് മത്തിക്കരെ മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് മറിയക്കുട്ടി ദേവസ്യ ആറ്റുചാലിൽ മെമ്മോറിയൽ ട്രോഫിയും നൽകും.