ബംഗളൂരു: സ്ത്രീകൾക്കായി പാർക്കിംഗ് കേന്ദ്രങ്ങളും പിങ്ക് ഓട്ടോറിക്ഷകളും കൊണ്ടുവന്നതിനു പിന്നാലെ നഗരത്തിൽ പിങ്ക് ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ബിബിഎംപി ഒരുങ്ങുന്നു. ഡൽഹി മാതൃകയിൽ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കു മാത്രമായി പിങ്ക് ടോയ്ലറ്റുകൾ നിർമിക്കുമെന്ന് മേയർ ആർ. സമ്പത്ത് രാജ് അറിയിച്ചു. ഇതിനായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ പഠനം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് പറയാനാവില്ലെന്നും നഗരത്തിൽ ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.