ബംഗളൂരു: നമ്മ മെട്രോ രണ്ടാം ഘട്ടത്തിന് 2,000 കോടി രൂപയുടെ വിദേശബാങ്ക് സഹായം. ചൈനയിലെ ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കാണ് (എഐഐബി) വായ്പ അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന നാഗവാര ഗോട്ടിഗരെ ലൈനിൻറെ നിർമാണത്തിനു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. 20 വർഷം കൊണ്ട് വായ്പത്തുക തിരിച്ചടച്ചാൽ മതിയാകും.
രണ്ടു ശതമാനമാണ് ബാങ്കിന് വാർഷിക പലിശ നൽകേണ്ടത്. നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഏറ്റവും ചെലവുകൂടിയ പാതയായ റീച്ച് ആറിൽ ഉൾപ്പെടുന്നതാണ് നാഗവാര ഗോട്ടിഗരെ ലൈൻ. 11,000 കോടി രൂപയാണ് റീച്ച് ആറിനായി ചെലവഴിക്കുന്നത്. 12 ഭൂഗർഭ സ്റ്റേഷനുകളുൾപ്പെടെ 18 സ്റ്റേഷനുകളാണ് ഉള്ളത്.