ബംഗളൂരു: കന്നഡ സാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന 83ാമത് കന്നഡ സാഹിത്യസമ്മേളനം നവംബർ 24 മുതൽ 26 വരെ മൈസൂരുവിൽ നടക്കും. മൂന്നു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പ്രമുഖ കന്നഡ സാഹിത്യകാരൻ ചന്ദ്രശേഖർ പാട്ടീൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിനുള്ളിലും പുറത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.