ബംഗളൂരു: കേരളസമാജം ബംഗളൂരു നോർത്ത് വെസ്റ്റും ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലുമായി ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന ക്യാമ്പ് ട്രഷറർ സുഗതകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി ചെറിയാൻ, കെ. രാജേഷ്, കെ. മധു, സഹദേവൻ, ഉണ്ണികൃഷ്ണ പിള്ള, രാമകൃഷ്ണൻ ഉണ്ണി, അശോകൻ, ഗോപിനാഥൻ നായർ, ഏഡൻസ്, രാമചന്ദ്രൻ, സി.പി. മുരളി എന്നിവർ നേതൃത്വം നല്കി. അടുത്ത സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് ലെഗേറിയിലുള്ള നിലെ നരേന്ദ്ര അനാഥാലയത്തിൽ നടക്കുമെന്ന് സെക്രട്ടറി പി. സത്യനാഥൻ ബാബു അറിയിച്ചു.