ബംഗളൂരു: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ ഓൺലൈൻ റിസർവേഷൻ നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധമുയരുന്നു. ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണയാണ് സ്വകാര്യബസ് റിസർവേഷൻ നിർത്തലാക്കാൻ ആലോചിക്കുന്നതായി അറിയിച്ചത്.
എന്നാൽ നിലവിലെ മോട്ടോർവാഹന നിയമപ്രകാരം സ്വകാര്യബസുകളുടെ റിസർവേഷൻ നിർത്തലാക്കാൻ സർക്കാരിന് അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യബസ് ഉടമകളും യാത്രക്കാരും പ്രതിഷേധം നടത്തുന്നത്. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണോ സ്വകാര്യബസുകളിലെ ഓൺലൈൻ റിസർവേഷൻ നിർത്തലാക്കുന്നതെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബസുടമകൾക്കൊപ്പം സ്വകാര്യബസുകളിലെ സ്ഥിരം യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പണം ഈടാക്കുന്നുണ്ടെങ്കിലും മികച്ച സേവനമാണ് സ്വകാര്യബസുകൾ കാഴ്ചവയ്ക്കുന്നതെന്നും റിസർവേഷൻ നിർത്തലാക്കുന്നത് യാത്രാക്ലേശം വർധിപ്പിക്കുമെന്നും അവർ അറിയിച്ചു. നിരോധനവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചാൽ കോടതിയെ സമീപിക്കുമെന്ന് ബംഗളൂരു ടൂറിസ്റ്റ് ടാക്സി ഓണേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
നിലവിൽ നൂറുകണക്കിന് സ്വകാര്യബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ട്. ഇവയിലേക്ക് ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിനായി നിരവധി ബുക്കിംഗ് വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്.