ബംഗളൂരു: അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൻറെ കുളിര് ആസ്വദിക്കാൻ ഇനി കടൽ കടക്കേണ്ട. നയാഗ്ര വെള്ളച്ചാട്ടം ഇങ്ങോട്ടെത്തും. ബംഗളൂരുവിലെ ലാൽബാഗിലാണ് നയാഗ്ര മാതൃകയിൽ കൃത്രിമ വെള്ളച്ചാട്ടം ഒരുക്കുന്നത്. ഇതിൻറെ നിർമാണജോലികൾ അവസാനഘട്ടത്തിലാണ്. മൂന്നു മാസത്തിനുള്ളിൽ വെള്ളച്ചാട്ടം സന്ദർശകർക്ക് സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ കോടി രൂപയാണ് പദ്ധതിക്ക് ചെലവ്.
ലാൽബാഗിലെ ചെറുതടാകത്തിനു സമീപത്തെ പാറക്കെട്ടിനു മുകളിലാണ് വെള്ളച്ചാട്ടം. 25 അടി ഉയരത്തിൽ നിന്ന് വെള്ളം താഴേക്കു പതിക്കുന്ന തരത്തിലാണ് വെള്ളച്ചാട്ടം ഒരുങ്ങുന്നത്. ഇതിനായി കൂടുതൽ പാറകൾ ഉപയോഗിച്ച് പാറക്കെട്ട് ഉയർത്തി. ലാൽബാഗിലെ വലിയ തടാകത്തിൽ നിന്ന് വെള്ളം പൈപ്പ് വഴി വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ചെറിയ തടാകത്തിൽ കൂടുതൽ ജലം സംഭരിക്കാനും സാധിക്കും. കനകപാളയ, സിദ്ധാപുർ, അശോക് പില്ലാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വലിയ തടാകത്തിലേക്ക് വെള്ളമെത്തിക്കുന്നത്. വെള്ളച്ചാട്ടം വഴി ചെറിയതടാകത്തിൽ സംഭരിക്കുന്നതോടെ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കാനും കഴിയും. വെള്ളച്ചാട്ടത്തിനൊപ്പം ചെറിയ തടാകം മോടികൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. മീനുകളെയും അരയന്നങ്ങളെയും തടാകത്തിൽ ഒരുക്കാനാണ് ആലോചിക്കുന്നത്.
പ്രമുഖ എൻവയോണ്‍മെൻറൽ എൻജിനിയറും ലാൽബാഗ് ഉപദേശകസമിതി അംഗവുമായ ഡി.എൻ. രവിശങ്കറാണ് വെള്ളച്ചാട്ടം രൂപകല്പന ചെയ്തത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിൻറെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നല്കാൻ മിനി നയാഗ്രയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.