ബംഗളൂരു: ഹെണ്ണൂർ യാക്കോബായ സുറിയാനി പള്ളിയിൽ സഭയുടെ പുതുവർഷമായ കൂദോശ് ഈത്തോയോടനുബന്ധിച്ചു ഫാ. ഡേവിഡ് ചിറമേലിന്റെ സുവിശേഷ പ്രഘോഷണം നവംബർ നാലിന് സഭാ വർഷാരംഭമായ കൂദോശ് ഈത്തോ(സഭ ശുദ്ധീകരണം)യോടനുബന്ധിച്ചു സുവിശേഷയോഗവും ധ്യാനവും നവംബർ 4 ശനിയാഴ്ച വൈകിട്ട് 6ന് ക്രമീകരിച്ചിരിക്കുന്നു.
തന്റെ വൃക്ക ദാനമായി നൽകി മറ്റൊരു ജീവനെ സംരക്ഷിക്കുക വഴി അനേകർക്ക് മാതൃകയായ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ ഫാ. ഡേവിഡ് ചിറമേൽ സുവിശേഷ പ്രഘോഷണത്തിനു നേതൃത്വം നൽകുന്നു. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥനയും ഗാനശുശ്രൂഷയും 6,45ന് ഡേവിഡ് ചിറമേൽ അച്ചൻ നയിക്കുന്ന സുവിശേഷപ്രഘോഷണവും 8.30ന് പൗലോസ് മംഗലത്ത് അച്ചന്റെ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. അത്താഴവിരുന്നിനുശേഷം രാത്രി 11.30 വരെ ധ്യാനശുശ്രൂഷയും രാത്രി പ്രാർത്ഥനയും ക്രമീകരിച്ചിരിക്കുന്നു. ഫാ. റോയി എബ്രഹാം, ഫാ. മങ്ങാട്ട് ജോണ് ഐപ്പ്, സെക്രട്ടറി ജോസഫ് തരിയൽ, ട്രസ്റ്റി റെജി കെ. ജേക്കബ് എന്നിവർ നേതൃത്വം നൽകും.