ബംഗളൂരു: 60 വർഷം പിന്നിടുന്ന ദൂരവാണിനഗർ കേരളസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ജൂബിലി കോളജ് സ്പോർട്സ് ഗ്രൗണ്ടിൽ വിപുലമായ അഘോഷങ്ങളോടു കൂടി സമാപിച്ചു. സമ്മേളനത്തിൽ കെ.ആർ.പുര എംഎൽഎ ബസവരാജ് മുഖ്യാതിഥിയായിരുന്നു. ഡോ.ഹര നാഗരാജാചാർ, എസ് ഗോപു(ഐടിഐ സിഎംഡി), സമാജം പ്രസിഡന്റ് പീറ്റർ ജോർജ്, ജനറൽ സെക്രട്ടറി മനോഹരൻ അയ്യോട്, ട്രഷറർ എംകെ ചന്ദ്രൻ, സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം സ്റ്റീഫൻ ദേവസ്യ ആന്റ് ടീം അവതരിപ്പിച്ച സംഗീതനിശയും സുമേഷ് അയിരൂർ അവതരിപ്പിച്ച പ്രത്യേക സംഗീതപരിപാടിയും സമാജാംഗങ്ങളുടെ വിവിധ കലാപരിപാടകളുമുണ്ടായിരുന്നു.