ബംഗളൂരു: കേരളസർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തിയ കേരള വാണിജ്യ സാംസ്കാരിക മേളയിൽ ഒരാഴ്ച രുചികരമായ കേരള ഭക്ഷണങ്ങൾ വിളന്പിയ കുടുംബശ്രീ അംഗങ്ങളെയും, സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സ്ത്രീകൾക്ക് വിവിധ പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത കേരളാ പോലിസ് സേനാംഗങ്ങളെയും കേരളസമാജം വനിതാ വിഭാഗത്തിൻറെ നേതൃത്വത്തിൽ ആദരിച്ചു.
കേരളസമാജം വനിതാവിഭാഗം ചെയർപേഴ്സണ്‍ ശോഭന ചോലയിൽ, കണ്‍വീനർ സീന മനോജ്, രക്ഷാധികാരികളായ രാധാ നായർ, രാധാ രാജഗോപാൽ, ദിവ്യ മുരളി, ലതാ സുബ്രഹ്മണ്യം എന്നിവർ നേതൃത്വം നൽകി . കേരളസമാജം പ്രസിഡൻറ് സി.പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ജോയിൻറ് സെക്രട്ടറി പി.കെ മുകുന്ദൻ, അസിസ്റ്റൻറ് ജയ്ജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.