ബംഗളൂരു: സുവർണകർണാടക കേരളസമാജം മലയാളം മിഷൻറെ ഭാഗമായി നടത്തുന്ന മലയാളം ക്ലാസുകൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഈസ്റ്റ് സോണ്‍ ഓഫീസിൽ നേതൃയോഗം വിളിച്ചുചേർത്തു. മലയാളം മിഷൻ കർണാടക കോഓർഡിനേറ്റർ ബിലു സി. നാരായണൻ ഉദ്ഘാടനം ചെയ്തു.
സുവർണ കർണാടകയുടെ ബംഗളൂരുവിലെ എല്ലാ ശാഖകളും ചേർന്ന് ഉടൻതന്നെ 20 ക്ലാസുകൾ ആരംഭിക്കാനും ഭാവിയിൽ എല്ലാ ശാഖകളിലും കുറഞ്ഞത് മൂന്ന് ക്ലാസെങ്കിലും ആരംഭിക്കുവാനും തീരുമാനമായി. മാണ്ഡ്യ, മൈസൂരു, കോലാർ, തുടങ്ങി മറ്റു ജില്ലകളിലും മലയാളം മിഷൻറെ പ്രവർത്തനം വ്യപിപ്പിക്കുന്നതിന് സുവർണകർണാടക കേരളസമാജം മുൻകൈയെടുക്കുമെന്ന് സമാജം സംസ്ഥാന പ്രസിഡൻറ് രാജൻ ജേക്കബ് പറഞ്ഞു. സമാജത്തിൻറെ മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സി. രമേശനെ കണ്‍വീനറായി തെരഞ്ഞെടുത്തു. ടോമി, സമാജം സംസ്ഥാന സെക്രട്ടറി കെ.പി. ശശിധരൻ, ഈസ്റ്റ് സോണ്‍ ചെയർമാൻ കെ.ജെ. ബൈജു എന്നിവർ പ്രസംഗിച്ചു.