ബംഗളൂരു: മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിലെ മതബോധന വാർഷികം മാണ്ഡ്യ രൂപതാ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. മത്തിക്കരെ ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ. ഡാനിഷ് മഞ്ഞളി, മുഖ്യ കൈക്കാരൻ എം.ജെ ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ പി.പി. പോൾ, പിടിഎ പ്രതിനിധി തോമസ് ചെറുവത്തൂർ, കുട്ടികളുടെ പ്രതിനിധി ആൻ മരിയാ ടോമി, അസിസ്റ്റൻറ് ഡോ. ഷാൻറി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ആഘോഷ സമ്മേളത്തിൽ മതബോധന വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്കും അധ്യാപകർക്കുമുള്ള സമ്മാനങ്ങൾ കൈക്കാര·ാരായ പി.എ. ജോസ് ഐപ്പച്ചൻ പൗലോസ് ഇരുന്പൻ, സാജൻ വർഗീസ്, എം.ജെ. ഫ്രാൻസിസ് എന്നിവർ വിതരണം ചെയ്തു.