മൈസൂരു: സംസ്ഥാനത്തെ ബന്ദിപ്പുർ- നാഗർഹോളെ വനമേഖലകളിലെ കടുവകളുടെ എണ്ണത്തിൽ വർധന. ഈ മേഖലകളിൽ ഓരോ നൂറു ചതുരശ്ര കിലോമീറ്ററിലും 10 മുതൽ 15 വരെ കടുവകൾ വിഹരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ 406 കടുവകളാണുള്ളത്. ഇതിൽ 221 എണ്ണവും ബന്ദിപ്പുർ, നാഗർഹോളെ വനമേഖലയിലാണ്.
അതേസമയം, എണ്ണം കൂടിയതോടെ കടുവകൾ ജനവാസമേഖലകളിലേക്ക് കടക്കുന്നതും പതിവായി മാറിയിട്ടുണ്ട്. നേരത്തെ, നാട്ടിലിറങ്ങിയ രണ്ടു കടുവകളെ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.
അതേസമയം, എണ്ണം കൂടിയതോടെ കടുവകൾ ജനവാസമേഖലകളിലേക്ക് കടക്കുന്നതും പതിവായി മാറിയിട്ടുണ്ട്. നേരത്തെ, നാട്ടിലിറങ്ങിയ രണ്ടു കടുവകളെ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.