ബംഗളൂരു: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത മാസം കർണാടകയിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദർശനം. നവംബർ 19ന് ബംഗളൂരുവിലെത്തുന്ന അദ്ദേഹം ചിക്കമഗളൂരുവിൽ മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബഹുജനറാലിയിൽ പങ്കെടുക്കും. 20ന് കാഡൂർ, ബിരൂർ എന്നിവിടങ്ങളിലായി നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്ന രാഹുൽ വൈകുന്നേരം ശിവമോഗയിൽ ബഹുജനറാലിയെ അഭിസംബോധന ചെയ്യും.
നവംബർ 21ന് ഉത്തരകർണാടക ജില്ലയിലെ കുംതയിൽ സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കൺവൻഷനിൽ രാഹുൽ പങ്കെടുക്കും. മൈനാഡിലും തീരദേശമേഖലകളിലുമുള്ള പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുചേർക്കുന്ന രാഹുൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും. അതേസമയം, സംസ്ഥാനത്തെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിസംബർ പകുതിയോടെ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. ദക്ഷിണകർണാടകയിലെ ചാമരാജനഗർ ജില്ലയിൽ നിന്നാരംഭിക്കുന്ന ഒരുമാസം നീളുന്ന പര്യടനം ഉത്തരമേഖലയിലെ ബിദാർ ജില്ലയിൽ അവസാനിക്കും.
നവംബർ ആദ്യവാരം മുതൽ കെപിസിസി സംഘടിപ്പിക്കുന്ന ജില്ലാതല റാലികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള കെപിസിസി മാനിഫെസ്റ്റോ കമ്മിറ്റി ഈമാസം 29ന് ബംഗളൂരുവിൽ ആദ്യയോഗം ചേരും. പ്രകടന പത്രിക തയാറാക്കുന്നതിനു മുന്നോടിയായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുമായി പാനൽ അംഗങ്ങൾ കൂടിയാലോചന നടത്തുമെന്നും കെപിസിസി വൃത്തങ്ങൾ അറിയിച്ചു.