ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയില്‍ 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനം 28ന് ആരംഭിക്കും. യുപിഎസ്സി മാതൃകയില്‍ തയാറാക്കിയ പ്രിലിമിനറി, മെയിന്‍ പരീക്ഷയോടെയാണ് പരിശീലനം ആരംഭിക്കുന്നത്. മത്സരാർഥികള്‍ക്ക് പരീക്ഷയെക്കുറിച്ചുള്ള സമഗ്ര അവബോധം നല്‍കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശീലനം തുടരും. അടുത്ത വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ ജൂണ്‍ മൂന്നിനും മെയിന്‍ പരീക്ഷ ഒക്ടോബര്‍ ഒന്നിനുമാണ് നടക്കുന്നത്.
സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളിലെ പ്രഗത്ഭരുമാണ് പരിശീലനം നല്‍കുക. അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആന്‍ഡ് സെൻട്രല്‍ എക്സൈസസ് ജോയിന്റ് കമ്മീഷണറുമായ പി. ഗോപകുമാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. ഹൈദരാബാദ് വാണിജ്യനികുതി റിട്ടയേഡ് അഡിഷണല്‍ കമ്മീഷണര്‍ വൈ. സത്യനാരായണ, വിശാഖപട്ടണം ഡിഐസി, ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍മാരായ ജി. കൃഷ്ണ, ജി. രമേഷ്, കേരളത്തിലെ പ്രമുഖ സിവില്‍ സര്‍വീസസ് പരിശീലകന് ശോഭന്‍ ജോര്‍ജ് എബ്രഹാം, സാമ്പത്തിക വിദഗ്ധന്‍ ഡോ. അബ്ദുള്‍ഖാദര്‍, റിട്ട. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വസിഷ്ഠ് തുടങ്ങിയവര്‍ പ്രധാന പരിശീലകരാണ്.
2011ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്ന് 69 പേര് വിവിധ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ദിരാനഗര്‍ കൈരളീനികേതന്‍ കാമ്പസിലാണ് പരിശീലനം നടക്കുന്നത്.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9620389067 എന്ന നമ്പരിലോ keralasamajamiasacademy@gmail.com എന്ന ഈ-മെയിലിലോ ബന്ധപ്പെടേണ്ടതാണെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.