ബംഗളൂരു: ചെറുപുഷ്പ മിഷൻലീഗ് ദേശീയസമിതി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരത്തിന് മിഷൻലീഗ് മാണ്ഡ്യ രൂപതയുടെ പ്രസിഡന്റ് ഫിലിപ് മാത്യു അർഹനായി. കഴിഞ്ഞ കാലങ്ങളിലായി അദ്ദേഹം നടത്തിയിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങളും സഭാസേവനങ്ങളും മുൻനിർത്തിയാണ് പുരസ്കാരത്തിന് അദ്ദേഹം അർഹനായത്.
ചെറുപുഷ്പ മിഷൻലീഗ് ദേശീയ നേതൃത്വത്തിന്റെയും കർണാടക സംസ്ഥാന കമ്മിറ്റിയുടെയും ബൽത്തങ്ങാടി രൂപതാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മിഷൻലീഗിന്റെ എഴുപതാം വാർഷികചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ബൽത്തങ്ങാടി സെന്റ് ലോറൻസ് കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നടന്ന സപ്തതി ആഘോഷപരിപാടിയിൽ ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി ഫിലിപ് മാത്യുവിന് പുരസ്കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി രക്ഷാധികാരിയും ഭദ്രാവതി രൂപതാധ്യക്ഷനുമായ മാർ ജോസഫ് അരുമച്ചാടത്ത്, തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ, പുത്തൂർ രൂപതാധ്യക്ഷൻ മാർ ഗീവർഗീസ് മക്കാറിയോസ്, സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ രണ്ടുവർഷമായി മാണ്ഡ്യ രൂപതയുടെ മിഷൻലീഗ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഫിലിപ് മാത്യു രൂപതാ ഫിനാൻസ് കമ്മിറ്റി അംഗം, പാസ്റ്ററൽ കൗൺസിൽ അംഗം, സാന്തോം സൗഹാർദ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് ഡയറക്ടർ, വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചുവരികയാണ്.