ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽ 2018ലെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം 22ന് ആരംഭിക്കും. യുപിഎസ്സി മാതൃകയിൽ സജ്ജമാക്കിയ പ്രിലിമിനറി, മെയിൻ പരീക്ഷകളോടെയാണ് പരിശീലനം തുടങ്ങുന്നത്. മത്സരാർഥികൾക്ക് പരീക്ഷയെക്കുറിച്ച് സമഗ്ര അവബോധം നല്‍കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടർന്ന് ശനി, ഞായർ ദിവസങ്ങളിലായി പരിശീലനം തുടരും. അടുത്ത വർഷത്തെ പ്രിലിമിനറി പരീക്ഷ ജൂണ്‍ മൂന്നിനും മെയിൻ പരീക്ഷ ഒക്ടോബർ ഒന്നിനുമാണ് നടക്കുന്നത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളിലെ പ്രഗത്ഭരുമാണ് പരിശീലനം നല്‍കുക. അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ ടാക്സസ് ജോയിൻറ് കമ്മീഷണറുമായ പി. ഗോപകുമാർ നേതൃത്വം നല്‍കും. ഹൈദരാബാദ് വാണിജ്യനികുതി റിട്ടയേർഡ് അഡീഷണൽ കമ്മീഷണർ വൈ. സത്യനാരായണ, വിശാഖപട്ടണം ഡിഐസി ഐഎഎസ് സ്റ്റഡി സർക്കിൾ ഡയറക്ടർമാരായ ജി. കൃഷ്ണ, ജി. രമേഷ്, കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് പരിശീലകൻ ശോഭൻ ജോർജ് ഏബ്രഹാം, സാന്പത്തികശാസ്ത്ര വിദഗ്ധൻ ഡോ. അബ്ദുൾ ഖാദർ, റിട്ടയേർഡ് പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് വശിഷ്ഠ് തുടങ്ങിയവർ മുഖ്യപരിശീലകരാണ്.
2011ൽ ആരംഭിച്ച ഐഎഎസ് അക്കാദമിയിൽ നിന്ന് ഇതുവരെ 65 പേർ വിവിധ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ദിരാനഗർ കൈരളീനികേതൻ എഡ്യുക്കേഷണൽ ട്രസ്റ്റിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9620389067 എന്ന നന്പരിലോ keralasamajamiasa cademy@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.