ബംഗളൂരു: ചെറുപുഷ്പ മിഷൻലീഗിൻറെ എഴുപതാം വാർഷികാഘോഷങ്ങൾ 21ന് ബൽത്തങ്ങാടി സെൻറ് ലോറൻസ് കത്തീഡ്രൽ മൈതാനത്ത് നടക്കും. മിഷൻലീഗ് ദേശീയ കമ്മിറ്റിയുടെയും കർണാടക സംസ്ഥാന കമ്മിറ്റിയുടെയും ബൽത്തങ്ങാടി രൂപതയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.
രാവിലെ 6.45ന് സെൻറ് ലോറൻസ് കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി. തുടർന്ന് 7.30ന് ചെറുപുഷ്പ മിഷൻലീഗ് ദേശീയ പ്രസിഡൻറ് ബിനോയ് പള്ളിപ്പറന്പിൽ കൊടിയേറ്റും. 9.30ന് സപ്തതി റാലി ബൽത്തങ്ങാടി അംബേദ്കർ ഭവനിൽ നിന്ന് ആരംഭിക്കും. രൂപത വികാരി ജനറാൾ മോണ്. ജോസ് വലിയപറന്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11ന് ആരംഭിക്കുന്ന സപ്തതി യോഗം തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷൻലീഗ് ദേശീയ പ്രസിഡൻറ് ബിനോയ് പള്ളിപ്പറന്പിൽ അധ്യക്ഷത വഹിക്കും. സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് അനുഗ്രഹപ്രഭാഷണം നടത്തുന്ന ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി സുവർണജൂബിലി ആഘോഷിക്കുന്ന ഭാരവാഹികളെ ആദരിക്കും. ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് സംസ്ഥാനത്തെ മികച്ച കാരുണ്യപ്രവർത്തകനുള്ള അവാർഡ് സമ്മാനിക്കും. തുടർന്ന് മാണ്ഡ്യ രൂപതാധ്യക്ഷൻ വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പുത്തൂർ രൂപതാധ്യക്ഷൻ മാർ ഗീവർഗീസ് മകാറിയോസ് സമ്മാനവിതരണം നിർവഹിക്കും. മിഷൻലീഗ് അന്താരാഷ്ട്ര പ്രസിഡൻറ് ഡേവിസ് വാളൂരാൻ, കർണാടക സംസ്ഥാന പ്രസിഡൻറ് റോയ് മാത്യു, കേരള പ്രസിഡൻറ് ബിനു മാങ്കൂട്ടം, രൂപതാ പ്രസിഡൻറ് ജോർജ് കാരക്കൽ, അന്താരാഷ്ട്ര ഡയറക്ടർ റവ.ഡോ. ജയിംസ് പുന്നപ്ലാക്കൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോസഫ് മറ്റം, ദേശീയ ഡയറക്ടർ ഫാ. ആൻറണി പുതിയാപറന്പിൽ, ദേശീയ ജനറൽ സെക്രട്ടറി സുജി തോമസ്, ദേശീയ വൈസ് പ്രസിഡൻറ് മീര ജോർജ്, ദേശീയ റീജണൽ ഓർഗനൈസർ ജോണ് കൊച്ചുചേരുനിലത്ത് തുടങ്ങിയവർ പ്രസംഗിക്കും.