ബംഗളൂരു: ടി ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ ആൻറണി മേരി ക്ലാരറ്റിൻറെ തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് താനിയാനിക്കൽ തിരുനാളിന് കൊടിയേറ്റി. തുടർന്ന് ഫാ. ജോണ് പായിക്കാട്ട് സിഎംഎഫിൻറെ മുഖ്യകാർമികത്വത്തിൽ ജപമാല, ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന എന്നിവയും നടന്നു. പ്രധാന തിരുനാൾ ദിവസമായ 22ന് രാവിലെ ഏഴിന് ദിവ്യബലിക്ക് വികാരി ഫാ. തോമസ് താനിയാനിക്കൽ മുഖ്യകാർമികത്വം വഹിക്കും. 8.45ന് നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഡീക്കൻ മാർട്ടിൻ ഉള്ളോപ്പിള്ളിൽ സിഎംഎഫ് നേതൃത്വം നല്കും.
9.15ന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ബംഗളൂരു അതിരൂപതാ എപ്പിസ്കോപ്പൽ വികാരി ഫാ. സേവ്യർ മണവത്ത് സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നല്കും. തുടർന്ന് കാഴ്ചവയ്പും ഉച്ചയ്ക്ക് 12.30ന് സ്നേഹവിരുന്നും നടക്കുമെന്ന് വികാരി ഫാ. തോമസ് താനിയാനിക്കൽ സിഎംഎഫ്, ട്രസ്റ്റിമാരായ ജോഷി മാത്യു, എം.ജെ. വർഗീസ്, ജോമോൻ ജോസ്, സി.ബി. വിജയ് എന്നിവർ അറിയിച്ചു.