ബംഗളൂരു: കാഴ്ചവൈകല്യമുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചു. വിധാൻ സൗധ മുതൽ ഫ്രീഡംപാർക്ക് വരെ നടന്ന ബ്ലൈൻഡ് വാക്കിൽ അറുന്നൂറോളം പേർ കണ്ണുകെട്ടി നടന്നു.
കാഴ്ചവൈകല്യമുള്ളവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും നേത്രദാനത്തിൻറെ മഹത്വം വിളിച്ചോതുന്നതിനുമായാണ് ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചത്. ഫാ. ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് വിഷൻ യുഎസ്, ഇന്ത്യ, ചൈന, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലായി 250 സ്ഥലങ്ങളിൽ ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന ബ്ലൈൻഡ് വാക്കിന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും തിരുവനന്തപുരത്ത് നടന്ന പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമാണ് നേതൃത്വം നൽകിയത്.