ബംഗളൂരു: ദീപാവലി അവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് 25 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. യാത്രാത്തിരക്ക് കൂടുതലുള്ള 16, 17, 18 തീയതികളിലാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്.
മൈസൂരുവിൽ നിന്ന് ആറ് സ്പെഷൽ സർവീസുകളാണുള്ളത്. ഈ ദിവസങ്ങളിലെ കർണാടക, കേരള ആർടിസി പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെതന്നെ തീർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്പെഷൽ ബസുകളാണ് മലയാളികൾക്ക് ആശ്രയം. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്. ദീപാവലിക്കു മുമ്പായി രണ്ടാംശനി, ഞായർ എന്നിവ വരുന്നതിനാൽ ഈ ദിവസങ്ങളിൽ കൂടുതൽ പേർ നാട്ടിലേക്കു പോകാനാണ് സാധ്യത.