ബംഗളൂരു: ആനെപ്പാളയ സെൻറ് സെബാസ്റ്റ്യൻ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ മാണ്ഡ്യ രൂപതയിലെ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ കലാകായിക മാമാങ്കം എക്സ്പോസാൻസെ സെപ്റ്റംബർ 24ന് ധർമാരാം ്രെകെസ്റ്റ് സ്കൂളിൽ അരങ്ങേറി. പൂക്കളമത്സരം, ഓണപ്പാട്ട് മത്സരം, പെയിൻറിംഗ്, തിരുവാതിര എന്നീ കലാമത്സരങ്ങൾക്കൊപ്പം ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ നിർവഹിച്ചു.
വിവിധ മത്സരങ്ങളിലായി 45ഓളം ടീമുകൾ പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം ധർമാരാം റെക്ടർ ഫാ. ജോർജ് ഇടയാടിയിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. നാലപ്പാട് ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാരിസ് മുഖ്യാതിഥിയായിരുന്നു. വികാരി ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ, സഹവികാരി ഫാ. ജോസ് മാണിക്കത്താൻ സിഎംഐ എന്നിവർ പ്രസംഗിച്ചു. മത്സരവിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.