ബംഗളൂരു: ഭദ്രാവതി കേരളസമാജം ഓണാഘോഷം ഭദ്രാവതി ബിഎച്ച് റോഡിലെ ശ്രീമഞ്ജുനാഥസ്വാമി കല്യാണമണ്ഡപത്തിൽ നടന്നു. ബംഗളൂരു കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാവതി കേരളസമാജം പ്രസിഡൻറ് കെ.സി. രാമദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭദ്രാവതി മുൻ എംഎൽഎ സംഗമേശ്വര മുഖ്യാതിഥിയായി. കെ. ഇബ്രാഹിം, ആർ. രവീന്ദ്രൻ, ഡോ. എച്ച് നാഗേഷ്, എ. മധു എന്നിവർ അതിഥികളായിരുന്നു.
മുഖ്യരക്ഷാധികാരി കെ. സുകുമാരൻ, സെക്രട്ടറി ശോഭാ ബാലചന്ദ്രൻ, എസ്. എച്ച് കല്യാണി, ജി. സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെണ്ടമേളം, ഓണസദ്യ, കലാപരിപാടികൾ എന്നിവയും നടന്നു. കേരള സർക്കാരിൻറെ മലയാളം മിഷൻ ക്ലാസുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പരിപാടിയിൽ തുടക്കം കുറിച്ചു.