ബംഗളൂരു: എക്കോയുടെ നിയമോപദേശകനും എക്കോ സ്പെഷൽ ഹോം സൂപ്രണ്ടുമായ അഡ്വ. ബിജു തോമസ് ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നു വർഷമായി എക്കോയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് എക്കോ സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനവും സംഘടിപ്പിച്ചു.
കമ്മനഹള്ളി ആസ്ഥാനമായി കർണാടക സർക്കാരിനു വേണ്ടി നടത്തപ്പെടുന്ന സ്പെഷൽ ഹോം സുമനഹള്ളിയിലാണ് സ്ഥിതിചെയ്യുന്നത്. പതിനേഴു വർഷമായി കുട്ടികൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന എക്കോയുടെ സ്ഥാപകനായ ഫാ. ആൻറണി സെബാസ്റ്റ്യനും ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗമായിരുന്നു.