ബംഗളൂരു: ബംഗളൂരു മലയാളി ഫോറം ഓണാഘോഷവും അഞ്ചാമത് വാർഷികാഘോഷങ്ങളും ഈമാസം 17ന് സംഘടിപ്പിച്ചു.
ഹൊസൂർ റോഡിലെ നിംഹാൻസ് കൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ നടന്ന ആഘോഷപരിപാടികളിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായിരുന്നു. ബംഗളൂരു മലയാളി ഫോറം പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. ജയനഗർ എംഎൽഎ ബി. വിജയകുമാർ, ബിബിഎംപി കോർപറേറ്റർ മുജാഹിദ് പാഷ, പി.സി. വിഷ്ണുനാഥ്, എഴുത്തുകാരൻ സുധാകർ രാമന്തളി, കവി മുരുകൻ കാട്ടാക്കട, ധനുഷ് എനർജി ലിമിറ്റഡ് എംഡി ആർ.എൻ. സഞ്ജയ്, ബംഗളൂരു മലയാളി ഫോറം സെക്രട്ടറി മധു കലമാനൂർ, ട്രഷറർ ഷിബു ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരം, പായസമത്സരം, കലാപരിപാടികൾ, കോമഡി സ്കിറ്റ്, ഓണസദ്യ, കവിതാ ആലാപനം, സംഗീതപരിപാടി എന്നിവയും നടന്നു. പഠനത്തിൽ മികവ് കാട്ടിയ കുട്ടികൾക്കു സ്കോളർഷിപ്പ് സർട്ടിഫിക്കറ്റു കളും വിതരണം ചെയ്തു.