ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ ഇടവകമധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിൻറെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കും. 21ന് വൈകുന്നേരം 5.45ന് തിരുനാളിന് കൊടിയേറ്റും.
തുടർന്ന് ആറിന് ദിവ്യബലിക്കും നൊവേനയ്ക്കും കസവനഹള്ളി സെൻറ് നോർബർട്ട് ഇടവക വികാരി ഫാ. സുബാഷ് ചള്ളംകാട്ടിൽ മുഖ്യകാർമികത്വം വഹിക്കും. 22ന് വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനയ്ക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി ഡീൻ ഫാ. ജോ ചേറോലിക്കൽ എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിക്കും. 23ന് വൈകുന്നേരം 4.15ന് ദിവ്യബലിക്കും നൊവേനയ്ക്കും കാരിസ് ഭവൻ റിട്രീറ്റ് കോഓർഡിനേറ്റർ ഫാ. അനീഷ് മുണ്ടിയാനിക്കൽ എംഎസ്എഫ്എസ് മുഖ്യകാർമികനാകും. തുടർന്ന് 6.30ന് കൊച്ചിൻ ഡ്യുവറ്റ്സ് അവതരിപ്പിക്കുന്ന മെഗാഷോയും കലവറ ഒരുക്കുന്ന ഭക്ഷ്യമേളയും എസ്എഫ്എസ് ഡിഗ്രി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രധാന തിരുനാൾ ദിവസമായ 24ന് രാവിലെ ഒന്പതു മുതൽ വാർഡുകളിലേക്ക് അന്പുപ്രദക്ഷിണം. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ മാതാവിൻറെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും. തുടർന്ന് സ്നേഹവിരുന്നും നടക്കും.