ബംഗളൂരു: യെമനിൽ ഭീകരരുടെ തടവിൽ നിന്നു മോചിതനായ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിൻറെ മോചനത്തിൽ നന്ദി പ്രകാശിപ്പിച്ച് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു.
കെങ്കേരി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാന്പസിൽ പ്രീസ്റ്റ് കോണ്ഫറൻസിനൊപ്പം നടന്ന ബലിയർപ്പണത്തിൽ അറുപതോളം വൈദികരും പങ്കെടുത്തു. ഫാ. ടോമിൻറെ മോചനത്തിൽ സെപ്റ്റംബർ 24ന് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാബലി അർപ്പിക്കണമെന്ന് മാർ ആൻറണി കരിയിൽ നിർദേശം നല്കി.