ബംഗളൂരു: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 113 സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് സർവേ ഫലം. ഡൽഹി ആസ്ഥാനമായ തെരഞ്ഞെടുപ്പ് സർവേ ഏജൻസിയാണ് പുതിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത വോട്ടർമാരുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് സർവേ റിപ്പോർട്ട് തയാറാക്കിയതെന്ന് ഏജൻസി അറിയിച്ചു. കോണ്‍ഗ്രസിന് 86 സീറ്റുകളും ജെഡി-എസിന് 25 സീറ്റുകളും ലഭിക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.