+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിങ്കൽ ഐജെസിസി പൂക്കളമത്സരം പത്തിന്

മൈസൂരു: ഹിങ്കൽ ഇൻഫൻറ് ജീസസ് കാത്തലിക് സെൻറർ സംഘടിപ്പിക്കുന്ന പൂക്കളമത്സരം സെപ്റ്റംബർ പത്തിന് നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം മാണ്ഡ്യ രൂപതാ വികാരി ജനറാൾ മോണ്‍. ജോർജ് ആലൂക്ക ഉദ്ഘാടനം ചെയ്യും
ഹിങ്കൽ ഐജെസിസി പൂക്കളമത്സരം പത്തിന്
മൈസൂരു: ഹിങ്കൽ ഇൻഫൻറ് ജീസസ് കാത്തലിക് സെൻറർ സംഘടിപ്പിക്കുന്ന പൂക്കളമത്സരം സെപ്റ്റംബർ പത്തിന് നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം മാണ്ഡ്യ രൂപതാ വികാരി ജനറാൾ മോണ്‍. ജോർജ് ആലൂക്ക ഉദ്ഘാടനം ചെയ്യും. ഐജെസിസി പ്രസിഡൻറ് ജോർജ് ജോസഫ് അധ്യക്ഷനായിരിക്കും.

ഒരു ടീമിൽ അഞ്ചു ടീമിൽ കൂടുതൽ പാടുള്ളതല്ല. അഞ്ച് അടി സമചതുരമായിരിക്കും മത്സരത്തിനായി നല്കപ്പെടുക. പ്രകൃതിദത്തമായ പൂക്കളും ഇലകളും കായ്കനികളും മാത്രമേ പൂക്കളത്തിൽ ഉപയോഗിക്കാനാകൂ. കൃത്രിമമായ നിറം, പശ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല. വിജയികൾക്ക് യഥാക്രമം 5,001 രൂപ, 3,001 രൂപ, 1,001 രൂപ എന്നിങ്ങനെ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനമായി നല്കും. കൂടാതെ 501 രൂപ വീതം അഞ്ചു പ്രോത്സാഹന സമ്മാനങ്ങളുമുണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ എട്ടിനു മുന്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് കണ്‍വീനർമാരായ സുനിൽ ജോസ്, മനു വർഗീസ് എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോണ്‍: 9845055 462, 9342182476, 9880924114.