+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏകദിന ബൈബിൾ കണ്‍വൻഷൻ

ബംഗളൂരു: ഇൻഫൻറ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കണ്‍വൻഷൻ ഈമാസം ഒന്പതിന് വിവേക്നഗർ ഇൻഫൻറ് ജീസസ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ തീർഥാടനകേന്ദ്രത്തിലെ അഞ്ചാം നന്പർ ഹാളിൽ ര
ഏകദിന ബൈബിൾ കണ്‍വൻഷൻ
ബംഗളൂരു: ഇൻഫൻറ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കണ്‍വൻഷൻ ഈമാസം ഒന്പതിന് വിവേക്നഗർ ഇൻഫൻറ് ജീസസ് ദേവാലയത്തിൽ നടക്കും.

ദേവാലയത്തിലെ തീർഥാടനകേന്ദ്രത്തിലെ അഞ്ചാം നന്പർ ഹാളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കണ്‍വൻഷന് ഫാ. ജോമോൻ കൈപ്പടക്കുന്നേൽ വിസിയും ബ്രദർ ഷാജൻ അറയ്ക്കലും ഇൻഫൻറ് ജീസസ് പ്രാർഥനാ കൂട്ടായ്മയും നേതൃത്വം നല്കും.

കണ്‍വൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. കുട്ടികൾക്ക് പ്രത്യേകം ക്ലാസ് ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ: 9980621391, 9845623525.