ബംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ സംരംഭമായ മലയാളം മിഷന്റെ മലയാളം ക്ലാസിന്റെ ഉദ്ഘാടനം മല്ലേശ്വരം സ്വാമി അയ്യപ്പൻ ക്ഷേത്ര ഹാളിൽ നടന്നു.
കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. മല്ലേശ്വരം സോണ്‍ ചെയർമാൻ എം രാജഗോപാൽ അധ്യക്ഷത വഹിച്ചു. മല്ലേശ്വരം സ്വാമി അയ്യപ്പൻ ക്ഷേത്രം പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കഐൻഇ ട്രസ്റ്റ് മുൻ പ്രസിഡന്റ് സി.എച്ച്. പത്മനാഭൻ, കഐൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അധ്യാപകരായ കെ. ദാമോദരൻ, ടോമി, ഹേമ മാലിനി പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.