ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിച്ചു. രാവിലെ 9.30ന് ആഘോഷമായ തിരുനാൾ റാസക്ക് കോതമംഗലം രൂപതാംഗം ഫാ. ഇമ്മാനുവേൽ കുന്നംകുളം മുഖ്യകാർമികത്വം വഹിച്ചു. താമരശേരി രൂപതാംഗം ഫാ. ചെറിയാൻ പൊങ്ങൻപാറ തിരുനാൾ സന്ദേശം നല്കി. 11.30ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു. തുടർന്ന് 12.15ന് കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് ഒന്നിന് ഉൗട്ടുനേർച്ചയും നടന്നു.