ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തിെ നേതൃത്വത്തിൽ സാൻജോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. മാണ്ഡ്യ രൂപതയിലെ സിറോ മലബാർ കത്തോലിക്കാ അംഗങ്ങൾക്കായാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ അഞ്ഞൂറോളം അംഗങ്ങൾ സൊസൈറ്റിയിൽ ഉണ്ട ്. അംഗങ്ങൾക്കു വിവിധതരം പദ്ധതികളും ആസൂത്രണം ചെയിതിട്ടുണ്ട ്.
കർണാടക സർക്കാരിന്റെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സാൻജോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ബാബുസാപാളയ ഇടവക വികാരി ഫാ. ഷിന്േറാ മംഗലത്ത് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ആയി ജേക്കബ് പനംതാനത്തെ തെരഞ്ഞെടുത്തു. എ.വി. സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), കെ. എം. അഗസ്റ്റിൻ (സെക്രട്ടറി), ഉൗർസല സണ്ണി (ജോയിന്റ് സെക്രട്ടറി), ബിജു അഗസ്റ്റിൻ പട്ടാണി (ട്രഷറർ), ജസ്റ്റി ജോസഫ് (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. അതോടൊപ്പം തന്നെ 13 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.