സാരിയുടുക്കുന്ന പഞ്ചാബി കടക്കാരന്‍; കിടിലനെന്ന് സോഷ്യല്‍ മീഡിയ

10:29 AM Dec 20, 2022 | Deepika.com
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി പേരുടെ വേറിട്ട കഴിവുകള്‍ എല്ലാവരിലും എത്തിക്കാനാകുന്നുണ്ട്. ചിലരുടെ പ്രത്യേകതകള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കാറുണ്ട്.

സാധാരണ, സാരിയുടുക്കുന്നത് സ്ത്രീകളാണല്ലൊ. എന്നാല്‍ സാരിയുടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലൊ. ചിലരത് വളരെ ഭംഗിയായി നിര്‍വഹിക്കാറുമുണ്ട്. അത്തരത്തില്‍ വളരെ നല്ല രീതിയില്‍ സാരി ഉടുത്തുകാട്ടുന്ന ഒരു പഞ്ചാബിയുടെ കാര്യമാണ് പഞ്ചാബി ടച്ച് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ കടയുടമ എന്ന് തോന്നിക്കുന്ന ഒരാള്‍ മേശപ്പുറത്ത് നില്‍ക്കുകയും കറുത്ത സാരിയുടെ പ്ലീറ്റുകള്‍ ഭംഗിയായി ക്രമീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇദ്ദേഹം സാരി കൃത്യമായി ഞൊറിഞ്ഞ് വശത്തുനിന്ന് ശരിയാക്കുകയാണ്.

ഏറ്റവും ഒടുവില്‍ വളരെ ഭംഗിയായി ഇദ്ദേഹം പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ കഴിവില്‍ അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ.

വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "നൈപുണ്യം പ്രശംസനീയമാണ്’എന്നണൊരു ഉപയോക്താവ് പറഞ്ഞുവയ്ക്കുന്നത്.