ബംഗളൂരു: ഓണം- ബക്രീദ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കായി ആറു ബസുകളാണ് കൂടുതലായി സർവീസ് നടത്തുന്നത്. തിരക്ക് കൂടുതലുള്ള സെപ്റ്റംബർ ഒന്നിനാണ് ഈ സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഇതോടെ കർണാടക ആർടിസി ഓണാവധിക്ക് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്പെഷൽ ബസുകളുടെ എണ്ണം 57 ആയി. നേരത്തെ പ്രഖ്യാപിച്ച ബസുകളിൽ ടിക്കറ്റുകൾ പൂർണമായും തീർന്നതോടെയാണ് കൂടുതൽ ബസുകൾ പ്രഖ്യാപിച്ചത്. യാത്രാതിരക്ക് അനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷൽ ബസുകൾ സർവീസ് നടത്തുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.
ഇത് ആദ്യമായി ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കും കുമളിയിലേക്കും ഇത്തവണ കർണാടക ആർടിസി സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. അവധി കഴിഞ്ഞ് കേരളത്തിൽ നിന്ന് തിരിച്ചും സ്പെഷൽ ബസുകൾ സർവീസ് നടത്തും. കേരള ആർടിസി ഓണം-ബക്രീദ് അവധിയോടനുബന്ധിച്ചുള്ള നാലു ദിവസങ്ങളിൽ പതിവ് സർവീസുകൾ ഉൾപ്പെടെ 84 സർവീസുകളാണ് നടത്തുന്നത്.
പുതുതായി പ്രഖ്യാപിച്ച ബസുകളുടെ സമയക്രമം
ഓഗസ്റ്റ് 31ന് രാത്രി 9.41ന് കോഴിക്കോട് വോൾവോ
സെപ്റ്റംബർ ഒന്ന് രാത്രി 7.28ന് കോട്ടയം വോൾവോ
7.40ന് എറണാകുളം വോൾവോ
7.40ന് തൃശൂർ വോൾവോ
9.15ന് കണ്ണൂർ (കർണാടക സരിഗെ)
9.24ന് കണ്ണൂർ വോൾവോ