+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണംബക്രീദ് അവധി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് നാലു ദിവസങ്ങളിൽ 19 സ്പെഷൽ ബസുകൾ

ബംഗളൂരു: ഓണംബക്രീദ് അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് കേരള ആർടിസി നേരത്തെ തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത് നഗരത്തിലെ മലയാളികൾക്ക് ആശ്വാസമായി. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്
ഓണംബക്രീദ് അവധി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് നാലു ദിവസങ്ങളിൽ 19  സ്പെഷൽ ബസുകൾ
ബംഗളൂരു: ഓണംബക്രീദ് അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് കേരള ആർടിസി നേരത്തെ തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത് നഗരത്തിലെ മലയാളികൾക്ക് ആശ്വാസമായി. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലായി 19 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, സുൽത്താൻബത്തേരി എന്നിവിടങ്ങളിലേക്കാണ് ബസുകൾ. ഈ ബസുകളിൽ ബുക്കിംഗ്് നടന്നുവരികയാണ്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ദിവസേനയുള്ള 46 ബസുകൾക്കു പുറമേയാണിത്. സ്പെഷൽ ബസുകളിൽ സേലം വഴി തൃശൂരിലേക്കുള്ള സർവീസ് 31, സെപ്റ്റംബർ രണ്ട് തീയതികളിൽ നടത്തും. മറ്റെല്ലാ സർവീസുകളും ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ സർവീസ് നടത്തും.

കേരള ആർടിസിയുടെയും കർണാടക ആർടിസിയുടെയും പതിവ് ബസുകളിൽ ടിക്കറ്റുകൾ
പൂർത്തിയായിരുന്നു. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ സ്പെഷൽ ബസുകളിലും റിസർവേഷൻ വളരെവേഗത്തിലാണ് പൂർത്തിയായത്. ഈ സാഹചര്യത്തിൽ കേരള ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത് മലയാളികൾക്ക് അനുഗ്രഹമായി. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തും. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നും കേരള ആർടിസി അറിയിച്ചിട്ടുണ്ട്.

അതേസമയം ഓണാവധിക്ക് നാട്ടിലേക്കു പോകാൻ കേരള ആർടിസിയുടെ പ്രത്യേക ബസ് കാത്തിരിക്കുകയാണ് മൈസൂരുവിലെ മലയാളികൾ. പതിവു ബസുകളിൽ ടിക്കറ്റുകൾ വളരെവേഗം പൂർത്തിയാകുന്നതിനാൽ സ്പെഷൽ ബസുകൾ മാത്രമാണ് ഇവർക്ക് ശരണം. ബംഗളൂരുവിൽ നിന്നു മൈസൂരു വഴി പോകുന്ന കേരള ആർടിസി ബസുകളിലെ ടിക്കറ്റുകൾ മിക്കപ്പോഴും ബംഗളൂരുവിൽ വച്ചുതന്നെ തീരാറാണ് പതിവ്.