ബംഗളുരൂ: ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ താരം പ്രിയാമണി വിവാഹിതയായി. സുഹൃത്ത് മുസ്തഫാ രാജാണു വരൻ. ബംഗളുരൂ സിറ്റിയിലെ പ്രിയാമണിയുടെ വസതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജയനഗറിലെ സബ് രജിസ്ട്രാർ ഓഫീസിൽ രണ്ടാഴ്ചമുന്പ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ വ്യാഴാഴ്ച നടക്കുന്ന റിസപ്ഷൻ ചടങ്ങളിലേക്കു സിനിമാ രംഗത്തുനിന്നുള്ളവരെ മാത്രമാണു ക്ഷണിച്ചിരിക്കുന്നത്. രാം എന്ന കന്നഡ ചിത്രത്തിലൂടെയാണ് കർണാടകയിൽ പ്രിയാമണി ശ്രദ്ധേയായത്.