+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാണ്ഡ്യ രൂപത ഫാമിലി ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

ബംഗളൂരു: മാണ്ഡ്യ രൂപത ബൈബിൾ, മതബോധന കമ്മീഷൻ രൂപതയിലെ മതബോധന വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തിൽ ഫാമിലി ബൈബിൾ ക്വിസ് 2017 സംഘടിപ്പിച്ചു. വിശ്വാസപരിശീലനത്തിൽ മാത
മാണ്ഡ്യ രൂപത ഫാമിലി ബൈബിൾ ക്വിസ് സംഘടിപ്പിച്ചു
ബംഗളൂരു: മാണ്ഡ്യ രൂപത ബൈബിൾ, മതബോധന കമ്മീഷൻ രൂപതയിലെ മതബോധന വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തിൽ ഫാമിലി ബൈബിൾ ക്വിസ് 2017 സംഘടിപ്പിച്ചു. വിശ്വാസപരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് ഉറപ്പാക്കുക, വിശുദ്ധഗ്രന്ഥപഠനത്തിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഫാമിലി ബൈബിൾ ക്വിസിൻറെ അഞ്ചാം പതിപ്പിൽ വിവിധ ഇടവകകളിൽനിന്നും മതബോധന യൂണിറ്റുകളിൽ നിന്നുമായി 40 കുടുംബങ്ങൾ പങ്കെടുത്തു.

ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ ആറു റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തിൽ ബസവനഗർ കഗദാസപുര സെൻറ് മേരീസ് ദേവാലയത്തിലെ ഷെറിനോ ഫ്രാൻസിസും കുടുംബവും ഒന്നാം സമ്മാനം കരസ്ഥമാക്കി. ജാലഹള്ളി സെൻറ് തോമസ് ഇടവകയിലെ ജിജു ജോണും കുടുംബവും രണ്ടാം സ്ഥാനവും ഡാർളി കുര്യാക്കോസും കുടുംബവും മൂന്നാം സ്ഥാനവും നേടി. ഫാ. ജയിംസ് മഠത്തിൽചിറ, ബ്രദർ അഖിൽ തോമസ് എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. വിജയികൾക്ക് മതബോധനകേന്ദ്രത്തിൻറെ വാർഷിക അവാർഡ് ദാനചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

മത്സരത്തിന് ആതിഥേയത്വം വഹിച്ച ഹൊങ്ങസാന്ദ്ര തിരുക്കുടുബ ഫൊറോന വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ, സഹവികാരി ഫാ. സെബാസ്റ്റ്യൻ മഞ്ഞളി, ഹെഡ്മാസ്റ്റർ ബേബി ജോസഫ്, കൈക്കാരൻ ബേബി മാത്യു എന്നിവരും രൂപതാ ബൈബിൾ, മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ, അംഗങ്ങളായ ഫാ. ജോർജ് മൈലാടൂർ, സിസ്റ്റർ സോളി മരിയ, മാത്യു മാളിയേക്കൽ, ജയ്സണ്‍ ജെ. തടത്തിൽ എന്നിവർ നേതൃത്വം നല്കി.