ബംഗളൂരു: ഓണാവധിയോടനുബന്ധിച്ച് മൂന്നാറിലേക്കും കുമളിയിലേക്കും സ്പെഷൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ആദ്യമായാണ് ഇവിടങ്ങളിലേക്ക് കർണാടക സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. മൂന്നാറിലേക്ക് രാത്രി 9.10 നും കുമളിയിലേക്ക് രാത്രി 8.38നുമാണ് സർവീസുകൾ. ഈ ബസുകളിൽ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
ഓണാവധിയോടനുബന്ധിച്ച് കർണാടക ആർടിസി 27 പ്രത്യേക സർവീസുകളാണ് കേരളത്തിലേക്ക് നടത്തുന്നത്. ഇവയിൽ രണ്ടെണ്ണം മൈസൂരുവിൽ നിന്നാണ്. നേരത്തെ പ്രഖ്യാപിച്ച 23 ബസുകളിൽ ബുക്കിംഗ് അവസാനിച്ചതോടെ കേരളത്തിലേക്ക് നാലു സർവീസുകൾ കൂടി പ്രഖ്യാപിച്ചിരുന്നു. ഇവയിലും ശരവേഗത്തിലാണ് ബുക്കിംഗ് നടക്കുന്നത്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്. അവധിക്കു ശേഷം തിരിച്ച് ബംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും. അതേസമയം, കേരള ആർടിസി പ്രഖ്യാപിച്ച എട്ടു ബസുകളിലും ടിക്കറ്റ് തീർന്നു. കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന അധികൃതർ അറിയിച്ചിട്ടുണ്ട്.