ബംഗളൂരു: നോർത്ത് വെസ്റ്റ് കേരളസമാജംഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 27ന് നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയുമാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഈ മാസം 20നു മുന്പായി ചെയർമാൻ അജിത് കുമാറിനെ വിവരമറിയിക്കണമെന്ന് സെക്രട്ടറി പി. സത്യനാഥൻ ബാബു അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷാ ഫോറം 15 മുതൽ സമാജംഓഫീസിൽ ലഭ്യമാണ്. ഫോൺ:9980047007, 9353000 300.