ബംഗളൂരു: വിദേശത്ത് ജോലി തേടുന്നവർക്കായി നോർക്ക റൂട്ട്സ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
ടി. ജോണ്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി. ഓഗസ്റ്റ് 19ന് രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ബന്നാർഘട്ട റോഡിലെ ടി. ജോണ്‍ കോളജ് ഓഫ് നഴ്സിംഗിൽ നടക്കുന്ന പരിശീലനപരിപാടിയിൽ വിദേശരാജ്യങ്ങളിലെ സംസ്കാരം, തൊഴിൽ നിയമങ്ങൾ, ജോലിസാഹചര്യങ്ങൾ, വീസ, എമിഗ്രേഷൻ ചട്ടങ്ങൾ, തൊഴിൽ ഉടന്പടി, യാത്രാനിബന്ധനകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
നഴ്സിംഗ് കഴിഞ്ഞ് വിദേശത്ത് ജോലിക്കു പോകാൻ തയാറെടുക്കുന്നവർക്കും അവസാനവർഷ വിദ്യാർഥികൾക്കും മുൻഗണന ലഭിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും സർട്ടിഫിക്കറ്റും നല്‍കും. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കായിരിക്കും പരിശീലനത്തിന് അവസരം ലഭിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും norkaro otsblr @gmail.comഎന്ന ഇ-മെയിൽ വിലാസത്തിലോ 080 25505090 എന്ന നന്പരിലോ ബന്ധപ്പെടണം.
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സൗദിയിലെ റിയാദിലുള്ള സനാദ് ആശുപത്രിയിലേക്കുള്ള ബിഎസ്സി ജനറൽ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ഈമാസം 27, 28 തീയതികളിൽ നടക്കും. രജിസ്ട്രേഷനും ഓണ്‍ലൈൻ അപേക്ഷയ്ക്കും www. jobsnorka.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.