+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സത്സംഗവും രാമായണ പാരായണവും നടത്തി

ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗം മഹിളാ വിഭാഗം ഐശ്വര്യയുടെ നേതൃത്വത്തിൽ സത്സംഗവും രാമായണ പാരായണവും കരയോഗം കാര്യാലയത്തിൽ നടന്നു. ആർ.വി. നായർ മുഖ്യകാർമികത്വം വഹിച്ചു. കെഎൻഎസ്എസ് ജനറൽ സെക്രട്ടറി ആർ
സത്സംഗവും രാമായണ പാരായണവും നടത്തി
ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗം മഹിളാ വിഭാഗം ഐശ്വര്യയുടെ നേതൃത്വത്തിൽ സത്സംഗവും രാമായണ പാരായണവും കരയോഗം കാര്യാലയത്തിൽ നടന്നു. ആർ.വി. നായർ മുഖ്യകാർമികത്വം വഹിച്ചു. കെഎൻഎസ്എസ് ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് ഭദ്രദീപം കൊളുത്തി.

പി.ഗോപിനാഥിൻറെ വഴിപാടായി അന്നദാനവും ഉണ്ടായിരുന്നു. മഹിളാ വിഭാഗം പ്രസിഡൻറ് ആർ.വിജയലക്ഷ്മി, വൈസ് പ്രസിഡൻറ് ശാന്ത മനോഹർ, സെക്രട്ടറി തങ്കമണി, ജോയിൻറ് സെക്രട്ടറി സംഗീത ശ്രീകുമാർ, ട്രഷറർ സുജാത സുരേഷ്, നിർവാഹക സമിതി അംഗങ്ങളായ ശാന്ത കുറുപ്പ്, കോമളം, കരയോഗം പ്രസിഡൻറ് വേണുഗോപാൽ, സെക്രട്ടറി ശ്രീകുമാർ കുറുപ്പ്, ട്രഷറർ പി.ഗോപിനാഥ്, ജോയിൻറ് ട്രഷറർ ശശിധരൻ പിള്ള, വൈസ് പ്രസിഡൻറ് കെ.കെ.പി.കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. മാസത്തിലെ എല്ലാ ആദ്യ വ്യാഴാഴ്ചകളിലും വൈകുന്നേരം ആറു മുതൽ എട്ടുവരെ സത്സംഗവും ഭജനയും ഉണ്ടായിരിക്കും.