+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെയ്ഡിന് തിരിച്ചടിക്കാൻ സർക്കാർ; ബിജെപി നേതാക്കൾക്കെതിരേ നടപടിയുണ്ടാകും

ബംഗളൂരു: മന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വസതിയിൽ നടന്നുവരുന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയക്കളിയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ അതേനാണയത്തിൽ തിരിച്ചടി നല്കാൻ സിദ്ധര
റെയ്ഡിന് തിരിച്ചടിക്കാൻ സർക്കാർ; ബിജെപി നേതാക്കൾക്കെതിരേ നടപടിയുണ്ടാകും
ബംഗളൂരു: മന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വസതിയിൽ നടന്നുവരുന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയക്കളിയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ അതേനാണയത്തിൽ തിരിച്ചടി നല്കാൻ സിദ്ധരാമയ്യ സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരായ അഴിമതിക്കേസുകൾ പൊടിതട്ടിയെടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ നിർദേമുണ്ടായി.

ബിജെപി സംസ്ഥാനധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയടക്കം 17 നേതാക്കൾക്കെതിരേ ലോകായുക്തയിൽ പരാതിയുണ്ട്. ലോകായുക്തയിലും അഴിമതി നിരോധന ബ്യൂറോയിലുമായി ലഭിച്ച പരാതികളിൽ ദ്രുതപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നല്കും. ഇതുകൂടാതെ നേതാക്കളുടെ വീടുകളിൽ അഴിമതി നിരോധന ബ്യൂറോയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്താനും സാധ്യതയുണ്ട്.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിക്കെതിരേയുള്ള കേസുകളും സർക്കാർ പരിഗണിക്കുന്നുണ്ട്. ഏതാനും ബിജെപി നേതാക്കളുടെ പേരും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇവർക്കെതിരേയും നടപടിയുണ്ടാകും.