+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈജൂസ് ആപ്പിന് ചൈനയുടെ 200 കോടി

ബംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഓണ്‍ലൈൻ ട്യൂഷൻ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിന് ചൈനീസ് കന്പനിയുടെ 200 കോടി. ചൈനയിലെ ഇന്‍റർനെറ്റ് സേവനദാതാക്കളായ ടെൻസന്‍റ് ഹോൾഡിംഗ്സ് ലിമിറ്റഡാണ് ബൈ
ബൈജൂസ് ആപ്പിന് ചൈനയുടെ 200 കോടി
ബംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഓണ്‍ലൈൻ ട്യൂഷൻ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിന് ചൈനീസ് കന്പനിയുടെ 200 കോടി. ചൈനയിലെ ഇന്‍റർനെറ്റ് സേവനദാതാക്കളായ ടെൻസന്‍റ് ഹോൾഡിംഗ്സ് ലിമിറ്റഡാണ് ബൈജൂസ് ആപ്പിൽ വൻതുക മുടക്കുന്നത്. കൂടുതൽ ഫലപ്രദമായ ആപ്ലിക്കേഷനുകൾ തയാറാക്കാൻ ചൈനീസ് നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷ.

നേരത്തെ, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്‍റെയും ന്ധഭാര്യ പ്രസില്ല ചാനിന്‍റെയും ഉടമസ്ഥതയിലുള്ള സെസി കന്പനി ബൈജൂസ് ആപ്പിൽ 335 കോടി മുടക്കിയിരുന്നു.

നാലു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗണിതശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഉൗർജതന്ത്രം വിഷയങ്ങൾ പഠിക്കാൻ സഹായകമായ ബൈജൂസ് ആപ്പ് 2015ലാണ് തുടക്കംകുറിച്ചത്. നിലവിൽ 80 ലക്ഷം ഉപയോക്താക്കളുണ്ട് ആപ്പിന്. 500 കോടി രൂപയുടെ ആസ്തിയുള്ള ആപ്പ് അടുത്തിടെ യുഎസിലെ ഏതാനും ഓണ്‍ലൈൻ ട്യൂഷൻ ബ്രാൻഡുകളെ ഏറ്റെടുത്തിരുന്നു.