+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നദീജലവിഷയം: സർവകക്ഷിയോഗം ഓഗസ്റ്റ് അഞ്ചിന്

മൈസൂരു: സംസ്ഥാനത്തെ നദീജലവിഷയം ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റ് അഞ്ചിന് സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവേരി നദീതടത്തിലെ കൃഷിയാവശ്യങ്ങൾക്കായി ജലസംഭരണികളിലെ വെള്ളം വിട്ടുന
നദീജലവിഷയം: സർവകക്ഷിയോഗം ഓഗസ്റ്റ് അഞ്ചിന്
മൈസൂരു: സംസ്ഥാനത്തെ നദീജലവിഷയം ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റ് അഞ്ചിന് സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവേരി നദീതടത്തിലെ കൃഷിയാവശ്യങ്ങൾക്കായി ജലസംഭരണികളിലെ വെള്ളം വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. കാവേരി, മഹാദായീ നദീജല വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൈസൂരു വിമാനത്താവളത്തിൽ ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്.

കൃഷിയാവശ്യങ്ങൾക്കായി കെആർഎസ്, കബനി അണക്കെട്ടുകളിലെ ജലം വിട്ടുനല്കണമെന്ന കർഷകരുടെ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തമിഴ്നാടിന് നല്കാൻ വേണ്ടി മാത്രം ജലം സൂക്ഷിക്കുകയല്ല താൻ ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി മറുപടി നല്കിയത്. അണക്കെട്ടുകളിൽ ജലനിരപ്പ് ഏറെ താഴെയാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങൾക്ക് കുടിവെള്ളം നല്കുന്നതിനാണ് പ്രഥമ പരിഗണന നല്കുന്നതെന്നും അതിനു ശേഷമേ കാർഷികാവശ്യങ്ങൾക്കും ജലാശയങ്ങളിലേക്കുമായി ജലം തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാടിന് നിശ്ചിത അളവിൽ വെള്ളം വിട്ടുനല്കുന്നത് കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണലിന്‍റെ ഉത്തരവ് അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയാവശ്യങ്ങൾക്കായി വെള്ളം വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡി-എസ് നേതാക്കൾ നടത്തുന്ന പ്രതിഷേധത്തിനു പിന്നിൽ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.