+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്യും

ബംഗളൂരു: വർക്കല ശിവഗിരി മഠത്തിൽ നടക്കുന്ന നൂറ്റിഅറുപത്തിമൂന്നാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം സെപ്റ്റംബർ ആറിന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്യും.ബംഗളൂരുവിലെ മുഖ്യമന്ത്രിയുട
ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്യും
ബംഗളൂരു: വർക്കല ശിവഗിരി മഠത്തിൽ നടക്കുന്ന നൂറ്റിഅറുപത്തിമൂന്നാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം സെപ്റ്റംബർ ആറിന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്യും.

ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ശിവഗിരി മഠം സന്യാസിമാരുടെ ക്ഷണം സ്വീകരിച്ചാണ് സിദ്ധാരാമയ്യ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ശിവഗിരി മഠം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വിഖ്യാധാനന്ദ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, എസ്എൻഡിപി ബോർഡ് അംഗം ബാംഗ്ലൂർ കലാധരൻ, അനു പ്രോപ്പർട്ടീസ് ഡയറക്ടർ ടി.എൻ. പുഷ്പനാഥ് എന്നിവർ സംബന്ധിച്ചു.